ഷാർലെറ്റ്ടൗൺ : ഈ വർഷത്തെ പ്രവിശ്യയിലെ ആറാമത്തെ നറുക്കെടുപ്പിൽ പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം (PEI PNP) മൂന്ന് ഇമിഗ്രേഷൻ പാത്ത് വേകളിലൂടെ 52 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ജൂൺ 19-ന് നടന്ന ഈ നറുക്കെടുപ്പിൽ പ്രിൻസ് എഡ്വേഡ് ഐലൻഡിന്‍റെ 2025-ലെ ആദ്യത്തെ ഓൻ്റർപ്രണർ ഇൻവിറ്റേഷനും ഉൾപ്പെടുന്നു. ലേബർ ഇംപാക്ട് കാറ്റഗറി, എക്സ്പ്രസ് എൻട്രി, ബിസിനസ് ഇംപാക്ട് കാറ്റഗറി – വർക്ക് പെർമിറ്റ് സ്ട്രീം എന്നീ മൂന്ന് ഇമിഗ്രേഷൻ പാത്ത് വേകളിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തത്. ഇന്നുവരെ, 2025-ൽ പ്രവിശ്യ അതിന്‍റെ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം വഴി 621 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

കുറഞ്ഞ നാമനിർദ്ദേശങ്ങൾ, അപേക്ഷകളുടെ വർധന, പ്രവിശ്യാ തൊഴിൽ വിപണി ആവശ്യങ്ങൾ എന്നിവയുടെ ഫലമായി, PEI ഓഫീസ് ഓഫ് ഇമിഗ്രേഷൻ നിലവിൽ ഉയർന്ന ഡിമാൻഡ് മേഖലകളിലെ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് മുൻഗണന നൽകുന്നു. ഇതിൽ ആരോഗ്യ സംരക്ഷണം, വ്യാപാരങ്ങൾ, ഉൽപ്പാദനം എന്നിവ ഉൾപ്പെടുന്നു.