ടൊറൻ്റോ : നഗരത്തിൽ ഉഷ്ണതരംഗം അവസാനിച്ചതായി എൻവയൺമെൻ്റ് കാനഡ. 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നതോടെ ജൂൺ 21 ശനിയാഴ്ച മുതൽ തെക്കൻ, കിഴക്കൻ ഒൻ്റാരിയോ, തെക്കൻ, പടിഞ്ഞാറൻ കെബെക്ക് എന്നിവിടങ്ങളിൽ കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. എന്നാൽ, ബുധനാഴ്ച മുതൽ ചൂടും ഈർപ്പവും കുറഞ്ഞ് ആഴ്ച അവസാനിക്കുന്നതുവരെ തണുത്ത കാലാവസ്ഥാ എത്തുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.

ബുധനാഴ്ച ടൊറൻ്റോയിലെ പകൽ സമയത്തെ ഉയർന്ന താപനില 29 ഡിഗ്രി സെൽഷ്യസ് ആണ്. എന്നാൽ, ഈർപ്പവും കൂടിച്ചേരുമ്പോൾ ചൂട് 34 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും. വൈകുന്നേരത്തോടെ നഗരത്തിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. രാത്രിയിൽ താപനില 19 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും താപനില കുറയുന്നതിനൊപ്പം ടൊറൻ്റോയിൽ കുറച്ച് ദിവസത്തേക്ക് മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള സ്ഥിതിയിൽ, വ്യാഴാഴ്ചത്തെ ഉയർന്ന താപനില 22 ഡിഗ്രി സെൽഷ്യസ് ആണ്. വെള്ളിയാഴ്ച പകൽ താപനില ഉയർന്ന താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 19 ഡിഗ്രി സെൽഷ്യസുമായിരിക്കും. രണ്ട് ദിവസവും മഴ പെയ്യാനുള്ള സാധ്യത 60 ശതമാനം ആണ്.

വാരാന്ത്യം വരെ ടൊറൻ്റോ മേഘാവൃതമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, ശനിയാഴ്ച പകൽ താപനില 28 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. മഴ പെയ്യാനുള്ള സാധ്യത 30 ശതമാനം ആയിരിക്കും. ഞായറാഴ്ച ടൊറൻ്റോയിൽ 29 ഡിഗ്രി സെൽഷ്യസായി താപനില ഉയരുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.