Wednesday, May 6, 2026

അമേരിക്ക- കാനഡ വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചു

US, Canada trade talks resume

അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചു.
അമേരിക്കന്‍ ടെക്നോളജി സ്ഥാപനങ്ങള്‍ക്ക് നികുതി ചുമത്താനുള്ള പദ്ധതി കാനഡ പിന്‍വലിച്ചതിനെത്തുടര്‍ന്ന് അമേരിക്കയുമായി വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചതായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു. ജൂലൈ 21, 2025-ഓടെ ഒരു കരാറില്‍ എത്തുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതെന്നും കാര്‍ണി വ്യക്തമാക്കി.

ഒരു വ്യാപാര കരാര്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ കാനഡ ഡിജിറ്റല്‍ സേവന നികുതി പിന്‍വലിക്കും എന്ന് കനേഡിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഈ നികുതി ജൂണ്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. ഈ നികുതിയാണ് കാനഡ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് കാനഡ നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന്, ഈ നീക്കം ”തങ്ങളുടെ രാജ്യത്തിനെതിരായുള്ളതും നഗ്‌നവുമായ ആക്രമണം” എന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരുന്നു.

ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കാര്‍ണിയും ട്രംപും സമ്മതിച്ചതായി കാര്‍ണിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ജി7 ഉച്ചകോടിയില്‍ ട്രംപും കാര്‍ണിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ 30 ദിവസത്തിനുള്ളില്‍ പുതിയ സാമ്പത്തിക കരാര്‍ പൂര്‍ത്തിയാക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കം ചര്‍ച്ചകളെ തടസ്സപ്പെടുത്തിയിരുന്നു. ഇപ്പോള്‍ നികുതി പിന്‍വലിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!