Sunday, July 5, 2026

തെക്കുപടിഞ്ഞാറൻ, മധ്യ നോവസ്കോഷയിൽ കടുത്ത ചൂട്

ഹാലിഫാക്സ് : നോവസ്കോഷയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും തിങ്കളാഴ്ച കടുത്ത ചൂടും ഈർപ്പമുള്ള ദിവസമായിരിക്കുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ, മധ്യ പ്രദേശങ്ങളിൽ താപനില 31 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. എന്നാൽ, ഈർപ്പവും കൂടിച്ചേരുമ്പോൾ ചൂട് 37 ഡിഗ്രി സെൽഷ്യസ് പോലെ അനുഭവപ്പെടും.

പ്രവിശ്യയുടെ തീരാപ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ തണുപ്പ് പ്രതീക്ഷിക്കാമെന്ന് എൻവയൺമെൻ്റ്കാനഡ പറയുന്നു. നോവസ്കോഷയിൽ കടുത്ത ചൂട് അനുഭവപ്പെടുമ്പോളും ന്യൂബ്രൺസ്വിക്കിലും പ്രിൻസ് എഡ്വേഡ് ഐലൻഡിലും കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!