Tuesday, June 16, 2026

ആൽബർട്ട റെഡ് ഡീറിൽ ഹെലികോപ്റ്റർ തകർന്ന് വയോധിക മരിച്ചു

എഡ്മിന്‍റൻ : ആൽബർട്ട റെഡ് ഡീറിൽ ഹെലികോപ്റ്റർ അപകടത്തിൽ വയോധിക മരിച്ചതായി ആർ‌സി‌എം‌പി റിപ്പോർട്ട് ചെയ്തു. അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ലാകോംബ് കൗണ്ടിയിലെ റേഞ്ച് റോഡ് 40-ന് സമീപം ഒരു സ്വകാര്യ ലാൻഡിങ് സ്ട്രിപ്പിലാണ് അപകടമുണ്ടായതെന്ന് സിൽവൻ ലേക്ക് ആർ‌സി‌എം‌പി അറിയിച്ചു.

സംഭവസ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ഗുരുതരമായി പരുക്കേറ്റ നിലയിൽ ഒരു സ്ത്രീയെ കണ്ടെത്തി. ഇവർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. സിൽവൻ ലേക്കിന് 15 കിലോമീറ്റർ അകലെയുള്ള ബെനാൾട്ടോയിൽ താമസിക്കുന്ന 54 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. ഹെലികോപ്റ്റർ പൈലറ്റ് ചെയ്ത 63 വയസ്സുള്ള ലാകോംബ് കൗണ്ടി നിവാസിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!