Tuesday, June 16, 2026

ഒൻ്റാരിയോയിൽ കനത്ത മഴ: വെള്ളപ്പൊക്ക ഭീഷണി

ടൊറൻ്റോ : തിങ്കളാഴ്ച ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC)യുടെ മുന്നറിയിപ്പ്. സതേൺ ഒൻ്റാരിയോയുടെ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. ഈസ്റ്റേൺ അൽഗോൺക്വിൻ പാർക്ക് പ്രദേശത്ത് തിങ്കളാഴ്ച രാവിലെ കനത്ത മഴയും ഇടിമിന്നലും ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചില പ്രദേശങ്ങളിൽ 80 മുതൽ 120 മില്ലിമീറ്റർ വരെ മഴ പെയ്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ 10 മുതൽ 20 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നു. കനത്ത മഴയിൽ റോഡുകളിൽ വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഉണ്ടാകാം. താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശികമായി വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ട്. കനത്ത മഴയിൽ വാഹനമോടിക്കുമ്പോൾ ദൃശ്യപരത കുറയുകയാണെങ്കിൽ, ലൈറ്റുകൾ ഓണാക്കി മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!