Monday, August 18, 2025

ഗ്രേറ്റർ ടൊറൻ്റോയിൽ അത്യാഢംബര ഭവന വിൽപ്പനയിൽ 200% വർധന

ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയിലെ അത്യാഢംബര വീടുകളുടെ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2025-ലെ ആദ്യ പകുതിയിൽ വർധിച്ചതായി റിപ്പോർട്ട്. ജിടിഎയിൽ ഒരു കോടി ഡോളറിൽ കൂടുതൽ വിലമതിക്കുന്ന അത്യാഢംബര വീടുകളുടെ വിൽപ്പനയിൽ 200% വർധനയുണ്ടായതായി സോത്ത്ബീസ് ഇന്‍റർനാഷണൽ റിയാലിറ്റി കാനഡ റിപ്പോർട്ട് ചെയ്തു.

ജനുവരി മുതൽ ജൂൺ വരെ ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ ഒരു കോടി ഡോളറിൽ കൂടുതൽ വിലമതിക്കുന്ന 12 വീടുകൾ വിറ്റു. അവയിൽ ഏഴെണ്ണം ടൊറൻ്റോയിലാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഈ വിഭാഗത്തിൽ വെറും നാല് വീടുകൾ മാത്രമാണ് വിറ്റത്. അതേസമയം, മറ്റെല്ലാ വീടുകളുടെയും വിൽപ്പന കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ജിടിഎയിൽ 40 ലക്ഷം ഡോളറിൽ കൂടുതൽ വിലയുള്ള വീടുകളുടെ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 28% കുറഞ്ഞു. കൂടാതെ പത്ത് ലക്ഷം ഡോളറിൽ കൂടുതലുള്ള വീടുകളുടെ വിൽപ്പനയിൽ 23% ഇടിവും രേഖപ്പെടുത്തിയതായി സോത്ത്ബീസ് ഇന്‍റർനാഷണൽ റിയാലിറ്റി കാനഡ അറിയിച്ചു. ഈ വർഷത്തിന്‍റെ ആദ്യ പകുതിയിൽ GTA-യിൽ 40 ലക്ഷം ഡോളറോ അതിൽ കൂടുതലോ വിലയുള്ള 222 വീടുകൾ മാത്രമാണ് വിറ്റത്. അവയിൽ 18 എണ്ണം കോണ്ടോകളായിരുന്നു. അതേസമയം GTA-യിലെ പത്ത് ലക്ഷം ഡോളറിൽ കൂടുതലുള്ള കോണ്ടോമിനിയം വിൽപ്പന വർഷം തോറും 29% കുറഞ്ഞ് 938 യൂണിറ്റുകളായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!