എഡ്മിന്‍റൻ : തെക്കുകിഴക്കൻ എഡ്മിന്‍റനിൽ സിഎൻ റെയിൽ ട്രെയിൻ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചതായി പൊലീസ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെ റെയിൽവേ സ്ട്രീറ്റിന് പടിഞ്ഞാറ് 34 അവന്യൂവിന് സമീപമാണ് അപകടം.

കാൽനടയാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. ഇപിഎസ് മേജർ കൊളീഷൻ ഇൻവെസ്റ്റിഗേഷൻസ് വിഭാഗത്തിലെയും സിഎൻ പൊലീസിലെയും ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
