Sunday, August 17, 2025

സാൽമൊണെല്ല: അൽ മൊഖ്തർ ഫുഡ് സെന്‍റർ ബ്രാൻഡ് പിസ്ത തിരിച്ചുവിളിച്ചു

ഓട്ടവ : സാൽമൊണെല്ല ബാക്ടീരിയ സാധ്യതയെ തുടർന്ന് അൽ മൊഖ്തർ ഫുഡ് സെന്‍റർ ബ്രാൻഡ് പിസ്ത തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ബാധിച്ച ഉൽപ്പന്നം UPC കോഡ് 2 60164 54022 8 ഉള്ള 450 ഗ്രാം പാക്കേജുകളിലാണ് വിൽക്കുന്നത്. ഒൻ്റാരിയോയിലെ ഓട്ടവയിലുള്ള 383 മക്ആർതർ അവന്യൂ എന്ന ഒരു റീട്ടെയിൽ കേന്ദ്രത്തിലൂടെ മാത്രമാണ് ഇത് വിതരണം ചെയ്തത്.

തിരിച്ചു വിളിച്ച പിസ്ത ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്ന് ഏജൻസി നിർദ്ദേശിച്ചു. ഈ ഉൽപ്പന്നം ഉപേക്ഷിക്കുകയോ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ ചെയ്യണമെന്ന് CFIA അറിയിച്ചു. അൽ മൊഖ്തർ ഫുഡ് സെന്‍റർ ബ്രാൻഡ് പിസ്ത കഴിച്ചവർ സാൽമൊണെല്ലയുടെ ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്നും ഉടൻ ആരോഗ്യ വിദഗ്ദ്ധരുമായി ബന്ധപ്പെടണമെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു.

സാൽമൊണെല്ല വിഭാഗത്തിൽപ്പെട്ട ബാക്ടീരിയങ്ങൾ മൂലം മനുഷ്യരെ ബാധിക്കുന്ന രോഗാവസ്ഥയാണ് സാൽമണെല്ലോസിസ്. പനി, തലവേദന, ഓക്കാനം, ഛർദ്ദി, വയറുവേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. നിർജ്ജലീകരണത്തിനും സാധ്യതയുണ്ട്. വളരെ പ്രായമായവരിലും ചെറിയ കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും രോഗം അപകടകരമായിത്തീരാറുണ്ട്. പ്രത്യേക ഇനം സാൽമൊണെല്ല മൂലം ടൈഫോയ്ഡ് പനിയും പാരാടൈഫോയ്ഡ് പനിയും ഉണ്ടാവാറുണ്ട്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഒരു ദിവസത്തിനകം തന്നെ ചെറുകുടലിൽ ബാകടീരിയ പെരുകുകയും വയറിളക്കം, പനി, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കാണുകയും ചെയ്യുന്നു. കൊഴുപ്പും പഴുപ്പും രക്തവും കലർന്ന മലം പ്രധാന ലക്ഷണമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!