എഡ്മിന്‍റൻ : തിങ്കളാഴ്ച മുതൽ എഡ്മിന്‍റനിലും ആൽബർട്ടയുടെ പല ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. പകൽ സമയത്തെ ഉയർന്ന താപനില 29-33 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും കടുത്ത ചൂട് അടുത്ത കുറച്ച് ദിവസത്തേക്ക് തുടരുമെന്ന് ഫെഡറൽ കാലാവസ്ഥാ ഏജൻസി പറയുന്നു.

എഡ്മിന്‍റനിലും സമീപ പ്രദേശങ്ങളിലും തിങ്കളാഴ്ച, കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 14 ഡിഗ്രി സെൽഷ്യസുമായിരിക്കും. ചൊവ്വാഴ്ച താപനില 32 ഡിഗ്രി സെൽഷ്യസായി ഉയരും. എന്നാൽ, വൈകുന്നേരം 14 ഡിഗ്രി സെൽഷ്യസും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ആഴ്ചയുടെ ശേഷിക്കുന്ന ദിവസങ്ങളിൽ താപനില 27 ഡിഗ്രി സെൽഷ്യസ് മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയായി തുടരും. രാത്രിയിൽ താപനില 9-13 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും ഇത് കുറച്ച് ആശ്വാസം നൽകുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. അതേസമയം ആൽബർട്ടയുടെ മധ്യ, വടക്കൻ ഭാഗങ്ങളിലെ കമ്മ്യൂണിറ്റികളിൽ ഇതിനകം കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. അതിശക്തമായ ചൂട് എല്ലാവരുടെയും ആരോഗ്യത്തെ ബാധിച്ചേക്കാം, കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.