ടൊറൻ്റോ : ഏറ്റവും പുതിയ ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) നറുക്കെടുപ്പിലൂടെ 2,643 അപേക്ഷകർക്ക് സ്ഥിരതാമസത്തിന് ഇൻവിറ്റേഷൻ നൽകി. 2025-ൽ ഒറ്റ ദിവസം കൊണ്ട് OINP നൽകിയ ഏറ്റവും ഉയർന്ന ഇൻവിറ്റേഷനാണിത്.

ഉയർന്ന ഡിമാൻഡുള്ള 10 തൊഴിലുകളെ ലക്ഷ്യം വച്ച് സെപ്റ്റംബർ രണ്ടിന് നടന്ന മൂന്ന് നറുക്കെടുപ്പുകളാണ് നടന്നത്. ഒൻ്റാരിയോയുടെ തൊഴിൽ മേഖല ശക്തിപ്പെടുത്തുക, സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ ഫോറിൻ വർക്കർ സ്ട്രീം, ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് സ്ട്രീം, ഇൻ-ഡിമാൻഡ് സ്കിൽ സ്ട്രീം എന്നീ എംപ്ലോയർ ജോബ് ഓഫർ വിഭാഗത്തിന് കീഴിലുള്ള മൂന്ന് സ്ട്രീമുകളിലാണ് നറുക്കെടുപ്പ് നടത്തിയത്.
