ഫ്രെഡറിക്ടൺ : ന്യൂബ്രൺസ്വിക്കിന്‍റെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് കാനഡ. പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ, മധ്യ ഭാഗങ്ങളിൽ രാത്രിയിൽ താപനില മൈനസ് രണ്ടു ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നും ചൊവ്വാഴ്ച പുലർച്ചെ വരെ ഈ അവസ്ഥ തുടരുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.

മഞ്ഞുവീഴ്ച വിളകൾക്ക് നാശമുണ്ടാക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ സസ്യങ്ങളെയും മരങ്ങളെയും സംരക്ഷിക്കുന്നതിന് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ഏജൻസി നിർദ്ദേശിച്ചു.