Saturday, May 9, 2026

വാർഡ് 25 സ്കാർബ്റോ-റൂഷ് പാർക്ക് ഉപതിരഞ്ഞെടുപ്പ് 29-ന്

ടൊറൻ്റോ : വാർഡ് 25 സ്കാർബ്റോ-റൂഷ് പാർക്ക് കൗൺസിൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 29 തിങ്കളാഴ്ച നടക്കും. ഫെഡറൽ തിരഞ്ഞെടുപ്പിൽ മുൻ കൗൺസിലർ ജെന്നിഫർ മക്കെൽവി എയ്ജാക്സ് റൈഡിങ്ങിൽ നിന്നും ലിബറൽ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. ഇതുവരെ 20 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്.

തിരഞ്ഞെടുപ്പ് ദിവസം രാവിലെ 10 മുതൽ രാത്രി 8 വരെ യോഗ്യരായ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ സാധിക്കും. തിരഞ്ഞെടുപ്പ് ദിവസം എത്താൻ കഴിയാത്തവർക്ക് സെപ്റ്റംബർ 20, 21 തീയതികളിൽ രാവിലെ 10 മുതൽ വൈകുന്നേരം 7 വരെ നടക്കുന്ന മുൻ‌കൂർ വോട്ടിങ്ങിൽ പങ്കെടുക്കാം. മെയിൽ വഴി വോട്ടുചെയ്യാൻ അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 4 വൈകുന്നേരം 4:30 ആയിരുന്നു. യോഗ്യരായ വോട്ടർമാർക്ക് ഇന്നലെ (സെപ്റ്റംബർ 8) മുതൽ ടൊറൻ്റോ ഇലക്ഷൻസ് വോട്ടിങ് പാക്കേജ് മെയിൽ ചെയ്യും. അത് സെപ്റ്റംബർ 23 ചൊവ്വാഴ്ച ഉച്ചയ്ക്ക് മുമ്പ് തിരികെ നൽകണം. പാക്കേജുകൾ കാനഡ പോസ്റ്റ് വഴി ടൊറൻ്റോ ഇലക്ഷനിലേക്ക് അയയ്ക്കാം. അല്ലെങ്കിൽ മെയിൽ-ഇൻ വോട്ടിങ് മഞ്ഞ ഡ്രോപ്പ് ബോക്സിലേക്ക് അവ ഇടാം. വാർഡ് 25 ൽ രണ്ട് ഡ്രോപ്പ് ബോക്സുകൾ ഉണ്ടാകും, സെപ്റ്റംബർ 15 മുതൽ സെപ്റ്റംബർ 23 ന് ഉച്ചയ്ക്ക് വരെ അവ ലഭ്യമാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!