Wednesday, October 15, 2025

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: എസ്ടിഎം മെയിന്‍റനൻസ് തൊഴിലാളികൾ പണിമുടക്കിലേക്ക്

മൺട്രിയോൾ : പൊതുഗതാഗതത്തെ ആശ്രയിക്കുന്ന മൺട്രിയോൾ നിവാസികൾ ശ്രദ്ധിക്കുക. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 5 വരെ എസ്ടിഎം മെയിന്‍റനൻസ് തൊഴിലാളികൾ പണിമുടക്കുന്നതിനാൽ യാത്രാ തടസ്സം പ്രതീക്ഷിക്കണം. പണിമുടക്ക് കാലയളവിൽ ബസുകളും മെട്രോയും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 6:15 മുതൽ 9:30 വരെയും വൈകുന്നേരം 2:45 മുതൽ 6 വരെയും തിരക്കേറിയ സമയങ്ങളിൽ മാത്രമേ സർവീസ് നടത്തൂ. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ പതിവ് ഷെഡ്യൂളുകൾ പ്രവർത്തിക്കും. യാത്രക്കാരെ സഹായിക്കുന്നതിനായി സ്റ്റേഷനുകളിൽ സൈനേജുകളും ഓഡിയോ സന്ദേശങ്ങളും ഒരുക്കിയിട്ടുണ്ടന്ന് എസ്ടിഎം അറിയിച്ചു. പണിമുടക്ക് ദിവസങ്ങളിൽ അവസാനം പുറപ്പെടുന്ന ട്രെയിനുകളുടെ സമയക്രമം അടക്കമുള്ള വിവരങ്ങൾ വ്യക്തമായി പോസ്റ്റ് ചെയ്യും.

ട്രാൻസിറ്റ് അതോറിറ്റിയുമായുള്ള കരാർ ചർച്ച വിജയത്തിലെത്താത്ത സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യൂണിയൻ അംഗങ്ങൾക്ക് പണിമുടക്ക് മാത്രമാണ് അവസാന ആശ്രയമെന്ന് യൂണിയൻ പ്രസിഡൻ്റ് ബ്രൂണോ ജിയാനോട്ട് പറയുന്നു. രണ്ടായിരത്തിലധികം എസ്ടിഎം മെയിന്‍റനൻസ് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന സിൻഡിക്കേറ്റ് ഡു ട്രാൻസ്പോർട്ട് ഡി മൺട്രിയോൾ, അഞ്ച് വർഷത്തിനുള്ളിൽ 25% വേതന വർധനയാണ് തേടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!