ടൊറൻ്റോ : അംബാസഡർ പാലത്തിന് സമീപം നടന്ന പരിശോധനയിൽ കാനഡയിലേക്ക് കടത്തിയ 475.95 കിലോഗ്രാം കൊക്കെയ്ൻ പിടികൂടിയതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) അറിയിച്ചു. സെപ്റ്റംബർ 11 വ്യാഴാഴ്ച വിൻസർ-ഡിട്രോയിറ്റ് അതിർത്തി വഴി എത്തിയ ട്രെയിലറിൽ നടത്തിയ പരിശോധനയിലാണ് ഒന്നിലധികം പെട്ടികളിലും രണ്ട് ഡഫൽ ബാഗുകളിലും ഒളിപ്പിച്ച കൊക്കെയ്ൻ കണ്ടെത്തിയത്.

കൊക്കെയ്ൻ, ട്രക്ക്, ട്രെയിലർ എന്നിവ പിടിച്ചെടുക്കുകയും മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്തതായും സിബിപി ഉദ്യോഗസ്ഥർ അറിയിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ, ഡിട്രോയിറ്റ് ഫീൽഡ് ഓഫീസ് 4,300 പൗണ്ടിലധികം കൊക്കെയ്നും ഏകദേശം 1,000 പൗണ്ട് മെത്താംഫെറ്റാമൈനും പിടിച്ചെടുത്തിട്ടുണ്ട്.
