ടൊറൻ്റോ : ഹാമിൽട്ടണിൽ പുലർച്ചെയുണ്ടായ വെടിവെപ്പിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ മാനിങ് അവന്യൂവിലുള്ള വീട്ടിലാണ് വെടിവെപ്പ് നടന്നത്. സംഭവസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർ വെടിയേറ്റ നിലയിൽ 27 വയസ്സുള്ള യുവാവിനെ കണ്ടെത്തി. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഹാമിൽട്ടൺ പൊലീസ് അറിയിച്ചു. വീട്ടിലുള്ള എല്ലാവരും പരസ്പരം പരിചയമുള്ളവരാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.