Monday, October 13, 2025

ആൽബർട്ട പിഎൻപി ഡ്രോ: 1,433 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

എഡ്മിന്‍റൻ : ആൽബർട്ട പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഈ വർഷത്തെ ഏറ്റവും വലിയ നറുക്കെടുപ്പ് നടത്തി. സെപ്റ്റംബർ 12-ന് നടന്ന നറുക്കെടുപ്പിലൂടെ ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP), ആൽബർട്ട ഓപ്പർച്യുനിറ്റി സ്ട്രീം വഴി പ്രവിശ്യാ നാമനിർദ്ദേശത്തിന് അപേക്ഷിക്കാൻ 1,433 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. സെപ്റ്റംബർ 26 വരെ, AAIP വാർഷിക നാമനിർദ്ദേശ വിഹിതമായ 4,875 ൽ 3,983 പേർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

സെപ്റ്റംബർ 12-ന് നടന്ന നറുക്കെടുപ്പിൽ ആൽബർട്ട ഓപ്പർച്യുനിറ്റി സ്ട്രീം വഴി 1,113 ഉദ്യോഗാർത്ഥികൾക്കാണ് പ്രവിശ്യാ നാമനിർദ്ദേശത്തിനായി ഇൻവിറ്റേഷൻ നൽകിയത്. തുടർന്ന് സെപ്റ്റംബർ 16-ന് നടന്ന നറുക്കെടുപ്പിൽ ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – ആക്സിലറേറ്റഡ് ടെക് പാത്ത്‌വേ വഴി 320 പേർക്കും സെപ്റ്റംബർ 17-ന് ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – ലോ എൻഫോഴ്‌സ്‌മെന്റ് പാത്ത്‌വേ വഴി പത്ത് പേർക്കും ഇൻവിറ്റേഷൻ നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!