Monday, February 9, 2026

സാങ്കേതിക തകരാർ: കാനഡ-യുഎസ് അതിർത്തിയിൽ ഗതാഗതക്കുരുക്ക്

ഓട്ടവ : സാങ്കേതിക തകരാറിനെ തുടർന്ന് കൊമേഴ്സ്യൽ ട്രക്കുകൾ കാനഡ-യുഎസ് അതിർത്തി കടക്കുന്നതിൽ തടസ്സം നേരിടുന്നതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) റിപ്പോർട്ട് ചെയ്തു. സിസ്റ്റം തകരാർ കൊമേഴ്സ്യൽ പ്രോസസ്സിങ്ങിൽ കാലതാമസം വരുത്തുന്നുണ്ടെന്ന് ഏജൻസി അറിയിച്ചു. പ്രത്യേകിച്ച് സതേൺ ഒൻ്റാരിയോയിലെ അതിർത്തി മേഖലയിലാണ് തടസ്സമെന്നും ഏജൻസി പറയുന്നു.

പ്രശ്നപരിഹാരത്തിന് ഐടി ജീവനക്കാർ പ്രവർത്തിക്കുന്നുണ്ട്, സിബിഎസ്എ വക്താവ് അറിയിച്ചു. പീസ് ബ്രിഡ്ജിലെയും ക്വീൻസ്റ്റൺ-ലൂയിസ്റ്റൺ പാലത്തിലെയും പ്രാഥമിക പരിശോധനാ പാതകളിൽ (പിഐഎൽ) ഗതാഗതവും കയറ്റുമതിയും പ്രോസസ്സ് ചെയ്യുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. കൂടാതെ ഗതാഗത നിയന്ത്രണത്തിന് പീസ് ബ്രിഡ്ജ് അതോറിറ്റിയിലെയും നയാഗ്ര ഫോൾസ് കമ്മീഷനിലെയും ഉദ്യോഗസ്ഥർ സഹായിക്കുന്നുണ്ട്.

പ്രതിദിനം ഏകദേശം 400,000 ആളുകളും കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ചരക്കുകളും കാനഡ-യുഎസ് അതിർത്തി വഴി കടന്നു വരുന്നുണ്ട്. 2024-ൽ കാനഡയിലേക്ക് പ്രവേശിച്ച ഏകദേശം 45 ലക്ഷം കൊമേഴ്സ്യൽ ട്രക്കുകൾ പരിശോധിച്ച് അതിർത്തി കടത്തിവിട്ടതായി ഏജൻസി അവകാശപ്പെട്ടു. ഇത് പ്രതിദിനം ഏകദേശം 12,328 ട്രക്കുകൾക്ക് തുല്യമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!