ഷാർലെറ്റ്ടൗൺ : കേരളോത്സവം 2025 ചരിത്രമാക്കാൻ ഒരുങ്ങി കേരള PEI കൾച്ചറൽ അസോസിയേഷൻ (KPCA). ഒക്ടോബർ 11 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി പതിനൊന്ന് വരെ ഈസ്റ്റ്ലിങ്ക് സെന്‍ററിൽ നടക്കുന്ന കേരളോത്സവം 2025-ന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി KPCA ഭാരവാഹികൾ അറിയിച്ചു.

കേരളത്തിന്‍റെ തനതു കലാപരിപാടികൾ, ചെണ്ടമേളം, DJ നൈറ്റ്, രുചികരമായ മലബാർ സദ്യ തുടങ്ങിയവ കേരളോത്സവത്തിന് മാറ്റുകൂട്ടും.