Saturday, November 15, 2025

പദ്ധതി ആസൂത്രണം: മന്ത്രിമാർക്ക് കാർണിയുടെ അടിയന്തര നിർദ്ദേശം

ഓട്ടവ : സർക്കാർ ലക്ഷ്യങ്ങൾ കൈവരിക്കാൻ അടുത്ത 12 മാസത്തിനുള്ളിൽ നടപ്പാക്കേണ്ട പദ്ധതികൾ ആസൂത്രണം ചെയ്യാൻ കാബിനറ്റ് മന്ത്രിമാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മാർക്ക് കാർണി. നിലവിലുള്ള വിഭവങ്ങൾ ഉപയോഗിച്ച് മുൻഗണനാ പദ്ധതികൾ 2026 ജൂലൈ 28-നകം സമർപ്പിക്കാനാണ് കാർണിയുടെ നിർദ്ദേശം. മന്ത്രിമാർ ശ്രദ്ധയോടെയും പുതിയ ആശയങ്ങളോടെയും ഈ ദൗത്യങ്ങൾക്ക് നേതൃത്വം നൽകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഓരോ പദ്ധതിയുടെയും ഫലമായി കാനഡക്കാർക്ക് ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളും അത് നേടാനുള്ള സമയപരിധിയും കൃത്യമായി സമർപ്പിക്കണം. മന്ത്രിമാരുടെ ഈ പ്രതികരണങ്ങൾ കാബിനറ്റ് യോഗത്തിൽ ചർച്ച ചെയ്യുമെന്നും, അവരുടെ പ്രവർത്തനങ്ങൾ പ്രിവി കൗൺസിൽ ഓഫീസ് വഴി കർശനമായി നിരീക്ഷിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!