Sunday, October 26, 2025

സാൽമൊണെല്ല അണുബാധ: നായ ഭക്ഷണം മൂലമെന്ന് ഹെൽത്ത് കാനഡ

ഓട്ടവ : രാജ്യത്തുടനീളം പടരുന്ന സാൽമൊണെല്ല അണുബാധയ്ക്ക് നായ ഭക്ഷണവും ട്രീറ്റുകളും കാരണമായതായി ഹെൽത്ത് കാനഡ റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിൽ രോഗബാധിതരായ പലരും അസുഖം വരുന്നതിന് മുമ്പ് നായ ഭക്ഷണവും ട്രീറ്റുകളും കൈകാര്യം ചെയ്തതായി ആരോഗ്യ ഏജൻസി അറിയിച്ചു. നായയുമായുള്ള സമ്പർക്കത്തിലൂടെയോ, അവയുടെ ഭക്ഷണത്തിലൂടെയോ, ട്രീറ്റുകളിലൂടെയോ, അവയുടെ മാലിന്യത്തിലൂടെയോ നിങ്ങൾക്ക് സാൽമൊണെല്ല രോഗം പിടിപെടാം, ഏജൻസി മുന്നറിയിപ്പ് നൽകി.

സാൽമൊണെല്ല അണുബാധയ്ക്ക് കാരണമായ നായ ഭക്ഷണം :

  • പപ്പി വേൾഡ് ലാംബ് ലംഗ് ട്രീറ്റുകൾ (150 ഗ്രാം, 340 ഗ്രാം, 454 ഗ്രാം ബാഗുകൾ);
  • പപ്പി ലവ് ചിക്കൻ വിംഗ് ടിപ്പ് ട്രീറ്റുകൾ (120 ഗ്രാം ബാഗുകൾ);
  • പപ്പി ലവ് ചിക്കൻ ബ്രെസ്റ്റ് ട്രീറ്റുകൾ (120 ഗ്രാം, 300 ഗ്രാം ബാഗുകൾ);
  • പപ്പി ലവ് ബീഫ് ച്യൂ 6 ഇഞ്ച് ട്രീറ്റുകൾ (വാല്യൂ പായ്ക്ക്, നാല് പീസുകൾ)
  • പപ്പി ലവ് “ട്വിസ്റ്റി ജൂനിയർ.” ബീഫ് ട്രീറ്റുകൾ (വാല്യൂ പായ്ക്ക്, അഞ്ച് പീസുകൾ)

ആൽബർട്ടയിൽ മാത്രം ഇതിനകം പതിനാല് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഏജൻസി പറയുന്നു. ആൽബർട്ടയ്ക്ക് പുറമേ, ബ്രിട്ടിഷ് കൊളംബിയയിൽ 14 സാൽമൊണെല്ല കേസുകളും ഒൻ്റാരിയോയിൽ രണ്ട് കേസുകളും നോർത്ത് വെസ്റ്റ് ടെറിറ്ററീസിൽ ഒരാൾക്കും രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരിൽ വിറയൽ, ഓക്കാനം, ഛർദ്ദി എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങളോടെ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!