Thursday, August 20, 2026

ആമസോണ്‍ വെബ് സര്‍വീസ് തകരാര്‍:’ഡൗണ്‍’ ആയി വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍

വാഷിംഗ്ടണ്‍: ലോകത്തെ വന്‍കിട ബിസിനസ് സ്ഥാപനങ്ങളും കമ്പനികളും ഉപയോഗിക്കുന്ന ആമസോണ്‍ ക്ലൗഡ് സര്‍വീസ് യൂണിറ്റായ ആമസോണ്‍ വെബ് സര്‍വീസിനുണ്ടായ എ. ഡബ്‌ള്യു.എസ് തകരാര്‍ വിവിധ ജനപ്രിയആപ്പുകളെ നിശ്ചലമാക്കി. ഇതോടൊപ്പം വന്‍കമ്പനികള്‍ക്കും കണക്റ്റിവിറ്റി പ്രശ്‌നം നേരിട്ടതോടെ ഇവയുടെ പ്രവര്‍ത്തനങ്ങളും നിലച്ചു. വിവിധ സര്‍ക്കാരുകള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവയ്ക്ക് കമ്പ്യൂട്ടിംഗ് പവര്‍, ഡേറ്റാ ശേഖരണം, മറ്റു സര്‍വീസുകള്‍ എന്നിവ നല്‍കുന്ന ആമസോണ്‍ വെബ് സര്‍വീസിലുണ്ടായ തകരാര്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അസോസിയേറ്റഡ് പ്രസ് ഉള്‍പ്പെടെയുള്ള വന്‍കിട സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍, കമ്പനികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും ഇതോടെ ‘മെല്ലെപ്പോക്കി’ലായി.

ഓണ്‍ലൈന്‍ തടസങ്ങള്‍ നിരീക്ഷിക്കുന്ന വെബ്‌സറ്റായ ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് പ്രകാരം പെര്‍പ്ലക്‌സിറ്റി, സ്‌നാപ് ചാറ്റ്, റോബ്‌ളോക്‌സ്, ഫോര്‍ട്ട്‌നൈറ്റ് ഓണ്‍ലൈന്‍ ബ്രോക്കര്‍ റോബിന്‍ഹുഡ്, മക്‌ഡോണല്‍സ് ആപ്പ് ഉപയോക്താക്കള്‍ തകരാറിനെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ തങ്ങളുടെ വിദഗ്ദ്ധരായ എന്‍ജിനിയര്‍മാര്‍ പരിശ്രമിക്കുകയാണെന്നും ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ തങ്ങളുടെ വെബ് സൈറ്റില്‍ നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!