Wednesday, August 12, 2026

ഊർജ്ജ സൂപ്പർ ശക്തിയാകാൻ കാനഡ; മൂന്നു ബില്യൺ ഡോളറിന്റെ ആണവ റിയാക്ടർ പദ്ധതി

ടൊറന്റോ: ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ നാല് ചെറിയ ആണവ റിയാക്ടറുകൾ നിർമ്മിക്കുന്നതിനായി മൂന്നു ബില്യൺ ഡോളറിന്റെ പദ്ധതിയുമായി ഫെഡറൽ, ഒന്റാരിയോ സർക്കാരുകൾ. ദേശീയ താത്പര്യമുള്ളതിനാൽ വേഗത്തിൽ നടപ്പിലാക്കേണ്ട പദ്ധതികളുടെ പട്ടികയിൽ പ്രധാനമന്ത്രി മാർക് കാർണി ഡാർലിംഗ്ടൺ ന്യൂ ന്യൂക്ലിയർ പ്രോജക്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. കാനഡ ഗ്രോത്ത് ഫണ്ടിൽ നിന്നും ബിൽഡിംഗ് ഒന്റാരിയോ ഫണ്ടിൽ നിന്നും യഥാക്രമം 2 ബില്യൺ ഡോളറും 1 ബില്യൺ ഡോളറും തങ്ങളുടെ സർക്കാരുകൾ സംഭാവന ചെയ്യുന്നുണ്ടെന്ന് പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിക്കൊപ്പം പ്രീമിയർ ഡഗ് ഫോർഡും എത്തിയിരുന്നു.

പുതിയ തരം ആണവ റിയാക്ടർ ഉള്ള G7 ലെ ആദ്യത്തെ രാജ്യമായി കാനഡയെ മാറ്റുമെന്നും കാർണി പറഞ്ഞു. ഊർജ്ജമേഖലയിൽ സൂപ്പർ പവറായി കാനഡ മാറുമെന്നും തങ്ങൾ കൂടുതൽ ശക്തരാകുമെന്നും ഇരുനേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു. മുഴുവൻ പദ്ധതിക്കുമായി ഏകദേശം 21 ബില്യൺ ഡോളർ ചെലവാകുമെന്നാണ് ഒന്റാരിയോ പവർ ജനറേഷൻ കണക്കുക്കൂട്ടൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!