Tuesday, October 28, 2025

സാസ്കറ്റൂണിൽ ഭവനരഹിതർ പെരുകുന്നു: നടപടി ആവശ്യപ്പെട്ട് എൻഡിപി

സാസ്കറ്റൂൺ : നഗരത്തിൽ ഭവനരഹിതരുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക പങ്കുവെച്ച് എൻഡിപി. ഭാവനരഹിതരെ സഹായിക്കാൻ ഭരണകക്ഷിയായ സാസ്‌ക്. പാർട്ടി നടപടി സ്വീകരിക്കണമെന്നും എൻ‌ഡി‌പി എം‌എൽ‌എ വിക്കി മോവാട്ട് ആവശ്യപ്പെട്ടു. 2022 നും 2024 നും ഇടയിൽ ഭവനരഹിതരുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചതായി എംഎൽഎ പറയുന്നു. ഭാവനരഹിതരെ സഹായിക്കാൻ ഒഴിഞ്ഞുകിടക്കുന്ന നൂറുകണക്കിന് സോഷ്യൽ ഹൗസിങ് യൂണിറ്റുകൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഈ കാലയളവിൽ ഭവനരഹിതരുടെ ക്യാമ്പുകളുടെ എണ്ണവും മൂന്നിരട്ടിയായി ഉയർന്നതായും വിക്കി മോവാട്ട് പറഞ്ഞു. സെപ്റ്റംബർ 1 വരെ, ഈ വർഷം നഗരത്തിൽ 1,248 ക്യാമ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സാസ്കറ്റൂൺ അഗ്നിശമന വകുപ്പ് അറിയിച്ചു. അതേസമയം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഭവനരഹിതരെ സഹായിക്കുന്നതിനായി നാല് കോടി ഡോളറിലധികം ചിലവഴിച്ചിട്ടുണ്ടെന്ന് പ്രവിശ്യാ സാമൂഹിക സേവന മന്ത്രാലയം പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!