Saturday, May 2, 2026

ന്യൂഫിൻലൻഡ് തിരഞ്ഞെടുപ്പ്: മൂന്ന് റൈഡിങ്ങുകളിൽ റീകൗണ്ടിങ് ആവശ്യപ്പെട്ട് ലിബറൽ പാർട്ടി

സെൻ്റ് ജോൺസ് : പ്രവിശ്യാ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിൽ തോറ്റ മൂന്ന് റൈഡിങ്ങുകളിൽ ജുഡീഷ്യൽ റീകൗണ്ടിങ് ആവശ്യപ്പെട്ട് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ലിബറൽ പാർട്ടി. ടോപ്‌സെയിൽ–പാരഡൈസ്, പ്ലാസൻഷ്യ വെസ്റ്റ്–ബെല്ലെവ്യൂ റൈഡിങ്ങുകളിൽ റീകൗണ്ടിങിനായി പാർട്ടി പ്രവിശ്യാ സുപ്രീം കോടതിയിൽ അപേക്ഷ നൽകി. ഈ റൈഡിങുകളിൽ ലിബറൽ സ്ഥാനാർത്ഥികൾ യഥാക്രമം 102, 64 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ലെവിസ്‌പോർട്ടെ–ട്വിലിംഗേറ്റ് റൈഡിങ്ങിൽ പ്രോഗ്രസീവ് കൺസർവേറ്റീവ് സ്ഥാനാർത്ഥി മാർക്ക് ബട്ടിനോട് വെറും 18 വോട്ടുകൾക്ക് പരാജയപ്പെട്ട ലിബറൽ സ്ഥാനാർത്ഥി ഡെറക് ബെന്നറ്റ് വെള്ളിയാഴ്ച റീകൗണ്ടിങ് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ 14-ന് നടന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിൽ പ്രോഗ്രസീവ് കൺസർവേറ്റീവുകൾ 40 സീറ്റുകളിൽ 21 എണ്ണം നേടി ഭരണത്തിലെത്തിയിരുന്നു. ലിബറൽ പാർട്ടി 15 സീറ്റുകളാണ് നിലവിലുള്ളത്.

ഈ റൈഡിങുകളിൽ ജുഡീഷ്യൽ റീകൗണ്ടിങ് നടത്തുന്നതിലൂടെ നിയമനിർമ്മാണത്തിന് അനുസൃതമായി ഓരോ വോട്ടും ശരിയായി എണ്ണപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്ന് ലിബറൽ പാർട്ടി പറയുന്നു. 10 വോട്ടുകളുടെയോ അതിൽ കുറവോ ഭൂരിപക്ഷമുള്ള റൈഡിങിൽ സ്വയമേവ ജുഡീഷ്യൽ റീകൗണ്ടിങ് നടത്തണമെന്ന് പ്രവിശ്യാ തിരഞ്ഞെടുപ്പ് നിയമം അനുശാസിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!