എഡ്മിന്‍റൻ : പ്രവിശ്യയിലെ കാട്ടുതീ സീസൺ ഒക്ടോബർ 31 ന് അനൗദ്യോഗികമായി അവസാനിച്ചതായി ആൽബർട്ട സർക്കാർ അറിയിച്ചു. എന്നാൽ, ഇപ്പോഴും പ്രവിശ്യയിൽ മുപ്പത് കാട്ടുതീകൾ കത്തുന്നുണ്ട്. മാർച്ച് 1 ന് സീസൺ ആരംഭിച്ചതിനുശേഷം, പ്രവിശ്യയിലുടനീളം 1,245 കാട്ടുതീ ഉണ്ടായിട്ടുണ്ട്. ഈ കാട്ടുതീയിൽ ഏകദേശം 682,000 ഹെക്ടർ ഭൂപ്രദേശം കത്തിനശിച്ചു.

പ്രവിശ്യയിലെ മറ്റ് സോണുകളെ അപേക്ഷിച്ച് ഏറ്റവും കുറവ് കാട്ടുതീ കാൽഗറി ഫോറസ്റ്റ് മേഖലയിലാണ് റിപ്പോർട്ട് ചെയ്തത്. 63 കാട്ടുതീകളാണ് ഈ മേഖലയിൽ കത്തിപ്പടർന്നത്. ഇതിൽ ഏകദേശം 35 ഹെക്ടർ കത്തിനശിച്ചു. സ്ലേവ് ലേക്ക് ഫോറസ്റ്റ് ഏരിയയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്, 214 കാട്ടുതീകളിൽ നിന്ന് 379,000 ഹെക്ടറിലധികം കത്തിനശിച്ചു.
