ബീജിംഗ്: മുന്തിരി വിത്തില്‍ നിന്ന് ആയുസ് കൂട്ടാനുള്ള മരുന്ന് വികസിപ്പിച്ച് ചൈനീസ് സ്റ്റാര്‍ട്ടപ്പ് കമ്പനി. ചൈനയുടെ തെക്കന്‍ ഭാഗത്തുള്ള ‘ലോണ്‍വി ബയോസയന്‍സസ്’ (Lonvi Bio sciences) എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ആയുസ്സ് കൂട്ടാനുള്ള ഗുളികകള്‍ വികസിപ്പി ക്കുന്നത്. മുന്തിരി വിത്തിന്റെ സത്തില്‍ (Grape Seed Extract) അടങ്ങിയിട്ടുള്ള ചില സംയുക്തങ്ങള്‍ ഉപയോഗിച്ചാണ് ഈ മരുന്ന് നിര്‍മ്മിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈ ഗുളികകൾ ഉപയോഗിച്ചാൽ 150 വയസ്സുവരെ ജീവിക്കാന്‍ സാധിക്കുമെന്നും ഇത് വരും വര്‍ഷങ്ങളില്‍ യാഥാര്‍ത്ഥ്യമാകുമെന്നുമാണ് ലോണ്‍വി ബയോസയന്‍സസിലെ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ലിയു ക്വിംഗ്ഹുവയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

മുന്തിരി വിത്തിന്റെ സത്തില്‍ കാണപ്പെടുന്ന സ്വാഭാവിക സംയുക്തമായ പ്രോസയാനിഡിന്‍ സി1 (PCC1) അടിസ്ഥാനമാക്കിയാണ് ലോണ്‍വി ബയോസയന്‍സസ് മരുന്ന് വികസിപ്പിക്കുന്നത്. PCC1 സെനെസെന്റ് കോശങ്ങളെ’ (senescent cells) തിരഞ്ഞെടുത്ത് നശിപ്പിക്കുന്നതിലൂടെ എലികളുടെ ആയുസ് കൂടുന്നു എന്നാണ് എന്നാണ് ഷാങ്ഹായിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ആദ്യ ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. ഏതായാലും വാർത്തകൾ വന്നതിൻ്റെ പിന്നാലെ ലോകം പ്രതീക്ഷയോടെ ഗവേഷണ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്.
