ഓട്ടവ : കിഴക്കൻ ഒൻ്റാരിയോയിലുണ്ടായ വിമാനാപകടത്തിൽ പൈലറ്റ് കൊല്ലപ്പെട്ടതായി ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ (ടിഎസ്‌ബി) അറിയിച്ചു. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ഓട്ടവയിൽ നിന്ന് ഏകദേശം 115 കിലോമീറ്റർ അകലെയുള്ള സൗത്ത് ഗ്ലെൻഗാരിയിലെ മാർട്ടിൻടൗണിൽ 172 സെസ്‌നയും പൈപ്പർ സെമിനോളും കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച പൈലറ്റ് പരിശീലന പറക്കലിൽ പങ്കെടുക്കുകയായിരുന്നു.

അപകടത്തിലുൾപ്പെട്ട ഒരു വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തതായും മറ്റൊന്ന് വനപ്രദേശത്ത് കണ്ടെത്തിയതായും ഒപിപി പറയുന്നു. തകർന്ന് വിമാനത്തിലെ പൈലറ്റ് സംഭവസ്ഥലത്ത് മരിച്ചതായി സ്ഥിരീകരിച്ചു. വിമാനങ്ങൾ രണ്ടും സൗത്ത് ഗ്ലെൻഗാരിയിലെ ഒരു ഫ്ലൈറ്റ് സ്‌കൂളായ കോൺവാൾ ഏവിയേഷന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ടിഎസ്‌ബി റിപ്പോർട്ട് ചെയ്തു.
