Tuesday, March 3, 2026

കാനഡയിൽ വീട് വിൽപ്പന കുറഞ്ഞു; വിലയിലും ഇടിവ്

ഓട്ടവ : കാനഡയിലെ ഭവന വിപണിയിൽ ഇടിവുണ്ടായതായി റിപ്പോർട്ട്. റെസിഡൻഷ്യൽ പ്രോപ്പർട്ടി വിപണിയിൽ കഴിഞ്ഞ ഒക്ടോബറിൽ വിൽപ്പന കുറഞ്ഞതായി കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ (CREA) റിപ്പോർട്ട് ചെയ്യുന്നു. 2024 ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പന 4.3% കുറഞ്ഞ് 42,068 യൂണിറ്റുകളായി. വീടുകളുടെ ശരാശരി വിൽപ്പന വില ഒരു വർഷം മുമ്പുള്ളതിനേക്കാൾ 1.1% കുറഞ്ഞ് 6,90,195 ഡോളർ ആയി. എന്നാൽ, പ്രതിമാസ വിൽപ്പനയിൽ നേരിയ വർധനയുണ്ടായത് വിപണിക്ക് ആശ്വാസമായി. കഴിഞ്ഞ ഏഴ് മാസങ്ങളിൽ ആറാം തവണയും വിൽപ്പന ഉയർന്ന് 0.9% വർധന രേഖപ്പെടുത്തിയിരുന്നു. കൂടാതെ, വിൽക്കാനുള്ള പുതിയ വീടുകളുടെ എണ്ണം മുൻ മാസത്തേക്കാൾ 1.4% കുറഞ്ഞു.

അതേസമയം, പലിശ നിരക്കുകൾ അനുകൂലമായതിനാൽ 2026-ഓടെ കാനഡയിലെ ഭവന വിപണികൾ കൂടുതൽ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നതായി CREA സീനിയർ ഇക്കണോമിസ്റ്റ് ഷോൺ കാത്‌കാർട്ട് പറഞ്ഞു. നിലനിൽക്കുന്ന സാമ്പത്തിക അനിശ്ചിതത്വം ഈ വളർച്ചയെ ഒരു പരിധി വരെ നിയന്ത്രിച്ചേക്കാം. ഒക്ടോബർ അവസാനത്തോടെ രാജ്യത്തുടനീളം വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്ത വീടുകളുടെ എണ്ണം 1.89 ലക്ഷം ആയിരുന്നു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 7.2% വർധനയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!