Monday, February 9, 2026

യുക്രെയ്ൻ‌–റഷ്യ സമാധാനക്കരാറിന് ധാരണ: റിപ്പോർട്ട്

വാഷിങ്ടൺ : റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിന് യുക്രെയ്ൻ‌ സമ്മതം മൂളിയതായി യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്‌കോൾ. കരാറിലെ ചെറിയ വിശദാംശങ്ങൾ മാത്രമേ ഇനി പരിഹരിക്കാനുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൂടുതൽ നടപടികൾ ആവശ്യമുണ്ടെന്ന് യുക്രെയ്ൻ‌ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി പ്രതികരിച്ചു.

“യുക്രെയ്ൻ‌ സമാധാന ഉടമ്പടിക്ക് സമ്മതിച്ചിട്ടുണ്ട്. പരിഹരിക്കേണ്ട ചില ചെറിയ വിശദാംശങ്ങൾ മാത്രമേയുള്ളൂ, പക്ഷേ അവർ സമാധാന ഉടമ്പടിക്ക് അംഗീകാരം നൽകി” ഡാൻ ഡ്രിസ്‌കോൾ പറഞ്ഞു. യുക്രെയ്നിയൻ ഉദ്യോഗസ്ഥരുടെ പരസ്യമായ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായാണ് യുഎസ് പ്രസ്താവന വന്നിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!