എഡ്മിന്‍റൻ : നഗരത്തിൽ പൊതുഗതാഗതത്തിനായി ഉപയോഗിച്ചിരുന്ന പേപ്പർ ടിക്കറ്റുകളും പാസുകളും പൂർണ്ണമായി നിർത്തലാക്കുമെന്ന് എഡ്മിന്‍റൻ ട്രാൻസിറ്റ് സർവീസ് അറിയിച്ചു. ഇലക്ട്രോണിക് ഫെയർ പേയ്മെൻ്റ് സിസ്റ്റമായ Arc കാർഡുകളിലേക്ക് മാറുന്നതിൻ്റെ ഭാഗമായാണ് ഈ മാറ്റം. പേപ്പർ ടിക്കറ്റുകൾക്ക് പകരം Arc ഉപയോഗിക്കുന്നത് വഴി, യാത്രക്കാർക്ക് എളുപ്പത്തിൽ റീച്ചാർജ് ചെയ്യാനും, എഡ്മിന്‍റൻ ഉൾപ്പെടെയുള്ള ആറ് പ്രാദേശിക ട്രാൻസിറ്റ് മേഖലകളിലുടനീളം യാത്ര ചെയ്യാനും സാധിക്കും.
ഡിസംബർ 31-ന് ശേഷം, കാലഹരണപ്പെട്ടതോ അല്ലാത്തതോ ആയ പേപ്പർ ടിക്കറ്റുകളും ഫാമിലി/ഡേ പാസുകളും സ്വീകരിക്കില്ല. 2024 നവംബർ 9 മുതൽ പേപ്പർ ടിക്കറ്റുകളുടെയും പാസുകളുടെയും വിതരണം ETS പൂർണ്ണമായി നിർത്തിയിരുന്നു.

2026 ജനുവരി ഒന്ന് മുതൽ, യാത്രക്കാർക്ക് Arc കാർഡുകൾ, Arc ടിക്കറ്റുകൾ, അല്ലെങ്കിൽ Cash എന്നിവ ഉപയോഗിച്ച് മാത്രമേ ട്രാൻസിറ്റിൽ യാത്രാക്കൂലി നൽകാൻ കഴിയൂ. പേപ്പർ ടിക്കറ്റുകൾ പരിശോധിക്കാനായി ട്രാൻസിറ്റ് സെൻ്ററുകളിൽ സ്ഥാപിച്ചിട്ടുള്ള ഓറഞ്ച് നിറത്തിലുള്ള വാലിഡേറ്ററുകൾ മാറ്റി പകരം പുതിയ Arc വാലിഡേറ്ററുകൾ 2026 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി സ്ഥാപിക്കും.
