Thursday, March 26, 2026

യുഎസില്‍ ഇന്ത്യൻ വംശജൻ ഓടിച്ച ട്രക്ക് ഇടിച്ച് രണ്ടുപേർ മരിച്ചു: ഡ്രൈവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി

വാഷിങ്ടൺ : ഓറിഗനിൽ ട്രക്ക് ഇടിച്ച് രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ വംശജനെതിരെ നരഹത്യയ്ക്ക് കേസെടുത്തു. മൂന്നു വര്‍ഷം മുമ്പ് അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ രാജീന്ദര്‍ കുമാര്‍(32) നെതിരേയാണ് കൊലക്കുറ്റം ചുമത്തി കേസ് എടുത്തത്. നവംബര്‍ 24-ന് രാത്രി ഡെസ്ച്യൂട്ട്‌സ് കൗണ്ടിയില്‍ ട്രക്ക് നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ വില്യം മൈക്ക കാര്‍ട്ടര്‍ (25), ജെന്നിഫര്‍ ലിന്‍ ലോവര്‍ (24) എന്നിവരാണ് മരിച്ചത്. കാര്‍ട്ടറും ലോവറും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

2022-ൽ അനധികൃതമായി യുഎസിൽ പ്രവേശിച്ചയാളാണെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സ്ഥിരീകരിച്ചു. ഇയാളെ വിട്ടയക്കുന്ന സാഹചര്യം ഉണ്ടായാൽ ഉടൻ കസ്റ്റഡിയിൽ എടുക്കുന്നതിനായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐ.സി.ഇ) ഡിറ്റൈനറും നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!