ഓട്ടവ: തോക്കുകളുടെ വർഗ്ഗീകരണ നിയമങ്ങളിൽ മാറ്റം വരുത്താൻ ഫെഡറൽ സർക്കാർ ഒരുങ്ങുന്നതായി പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി അനന്ദസംഗരി. നിരോധിച്ച ആയുധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് വിമർശനം നേരിടുന്ന SKS റൈഫിളിന്റെ വർഗ്ഗീകരണം സംബന്ധിച്ച് ആദിമ സമൂഹങ്ങളുമായി കൂടിയാലോചനകൾ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
ആദിമ സമൂഹങ്ങൾ നായാട്ടിനുപയോഗിക്കുന്ന SKS റൈഫിൾ സമീപകാലത്തെ പ്രധാന വെടിവെയ്പ്പുകളിലും പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസുകളിലും ഉപയോഗിച്ചത് പൊതുജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിതായി അനന്തസംഗരി അറിയിച്ചു. ഈ സാഹചര്യത്തിൽ SKS പൂർണ്ണമായി നിരോധിക്കണമെന്നാണ് തോക്ക് നിയന്ത്രണ സംഘടന പോളിസെസൂവിയന്റിന്റെ ആവശ്യം. എന്നാൽ, ഉപജീവനത്തിനായി റൈഫിളിനെ ആശ്രയിക്കുന്ന വേട്ടക്കാർക്ക് പ്രത്യേക ഇളവ് നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

തോക്കുകൾ, വെടിമരുന്ന്, മാഗസിനുകൾ എന്നിവ സംബന്ധിച്ച നിയമങ്ങൾ കൂടുതൽ എളുപ്പവും വ്യക്തവുമാക്കാനാണ് ഈ അവലോകനം നടപ്പിലാക്കുക. 2020 ഏപ്രിലിൽ നോവസ്കോഷയിൽ 22 പേർ കൊല്ലപ്പെട്ട കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച മാസ് കാഷ്വാലിറ്റി കമ്മീഷൻ വർഷങ്ങൾക്ക് മുമ്പ് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാറിന്റെ ഈ സുപ്രധാന നടപടി.
