Wednesday, December 10, 2025

ജര്‍മനിയിലെ ഡോര്‍ട്ട്മുണ്ടില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ സ്ഥാപിച്ചു

ഡോര്‍ട്ട്മുണ്ട്: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തിളക്കം കൂട്ടിക്കൊണ്ട്, ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ ജര്‍മനിയിലെ ഡോര്‍ട്ട്മുണ്ടില്‍ സ്ഥാപിച്ചു. നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയ സംസ്ഥാനത്തിലെ വ്യവസായ നഗരമായ ഡോര്‍ട്ട്മുണ്ടിലെ ഹന്‍സാപ്ലാറ്റ്സില്‍ (Hansaplatz) ഒരുക്കിയ ക്രിസ്മസ് മാര്‍ക്കറ്റിലാണ് ഈ കൂറ്റന്‍ ട്രീ സ്ഥാപിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീകളില്‍ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഓരോ വര്‍ഷവും ആയിരക്കണക്കിന് സന്ദര്‍ശകരാണ് ഈ കാഴ്ച ആസ്വദിക്കാന്‍ ഡോര്‍ട്ട്മുണ്ടില്‍ എത്തുന്നത്. ഈ കൂറ്റന്‍ ക്രിസ്മസ് ട്രീയുടെ പ്രത്യേകതകള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ഉയരം 45 മീറ്റര്‍, ഭാരം ഏകദേശം 40 ടണ്‍, 1,200 നോര്‍വേ സ്പ്രൂസ് മരങ്ങള്‍ സംയോജിപ്പിച്ചാണ് ഈ കൂറ്റന്‍ ട്രീ നിര്‍മിച്ചിരിക്കുന്നത്. 1,38,000 എല്‍ഇഡി ലൈറ്റുകളാണ് ട്രീയെ പ്രകാശമാനമാക്കുന്നത്. ട്രീയുടെ ഏറ്റവും മുകളിലുള്ള മാലാഖയുടെ ഉയരം മാത്രം നാല് മീറ്ററാണ്. ഇത് വീടുകളിലെ സാധാരണ ക്രിസ്മസ് മരങ്ങളേക്കാള്‍ ഉയരമുള്ളതാണ്.

ഏകദേശം നാല് ആഴ്ചയെടുത്താണ് ഈ ക്രിസ്മസ് ട്രീയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ വിമര്‍ശനങ്ങളെ തുടര്‍ന്ന് ഇത്തവണ ട്രീയുടെ രൂപകല്‍പ്പനയില്‍ ചില ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ട്രീയുടെ ചുവട്ടിലായി വലിയ ചുവന്ന മെഴുകുതിരികള്‍ കൂട്ടിച്ചേര്‍ക്കുകയും, ചലിക്കുന്ന ചിറകുകളുള്ള ഒരു മാലാഖയെ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

ക്രിസ്മസ് ട്രീയുടെ ഭംഗി ആസ്വദിക്കാനും ക്രിസ്മസ് മാര്‍ക്കറ്റില്‍ പങ്കെടുക്കാനും യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സന്ദര്‍ശകര്‍ ഡോര്‍ട്ട്മുണ്ടിലേക്ക് ഒഴുകിയെത്തുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!