തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തി സംഘര്‍ഷത്തിന് അയവുണ്ടാകുന്നു. വെടിനിര്‍ത്തല്‍ പുതുക്കാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. തായ്‌ലന്‍ഡ്, കംബോഡിയന്‍ പ്രധാനമന്ത്രിമാരുമായി സംസാരിച്ചതിന് ശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏകദേശം 817 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനിന്ന സംഘര്‍ഷത്തില്‍ ജനവാസ മേഖലകളിലും ആക്രമണങ്ങളുണ്ടായിരുന്നു. ആക്രമണങ്ങളുടെ ഫലമായി പലായനം ചെയ്തവരുടെ എണ്ണം നാല് ലക്ഷം കടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കംബോഡിയ അറിയിച്ചു. തായ്ലന്‍ഡില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും 69 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇരു രാജ്യങ്ങളും പരസ്പരം പഴിചാരി ആക്രമണം തുടരുന്നതിനിടെ, പെന്‍സില്‍വേനിയയില്‍ നടത്തിയ പ്രസംഗത്തിലാണ് സമാധാന ശ്രമങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍, കംബോഡിയ ആക്രമണങ്ങളെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും സമാധാനം ആഗ്രഹിക്കുന്നുവെന്നും സര്‍ക്കാര്‍ വക്താവ് പെന്‍ ബൊന പ്രതികരിച്ചു.
