മിസ്സിസാഗ : അപ്രതീക്ഷിതമായുണ്ടായ വൈദ്യുതി തടസ്സത്തിൽ കുഴങ്ങി മിസ്സിസാഗ സിറ്റി. നഗരത്തിലെ പ്രാന്തപ്രദേശത്ത് ആറായിരത്തിലധികം വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി യൂട്ടിലിറ്റി പ്രൊവൈഡർ അലക്ട്ര റിപ്പോർട്ട് ചെയ്തു.

മിസ്സിസാഗ ഹുറൊൻ്റാരിയോ സ്ട്രീറ്റിലെ എഗ്ലിന്‍റൺ അവന്യൂവിലാണ് വൈദ്യുതി തടസ്സം നേരിട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഉണ്ടായ വൈദ്യുതി തടസ്സം വൈകിട്ട് അഞ്ച് മണിയോടെ പരിഹരിച്ചതായി അലക്ട്ര അറിയിച്ചു. വൈദ്യുതി മുടക്കത്തിന്‍റെ കാരണം വ്യക്തമല്ല.
