എഡ്മിന്‍റൻ : തങ്ങളുടെ സ്വന്തം ആന ലൂസി പൂർണ്ണ ആരോഗ്യവതിയായതായി എഡ്മിന്‍റൻ വാലി മൃഗശാല റിപ്പോർട്ട് ചെയ്തു. മൃഗശാലയിലെ ജീവനക്കാർ ലൂസിക്ക് മികച്ച വൈദ്യസഹായം, മികച്ച പോഷകാഹാരം അടക്കം സമ്പന്നമായ അന്തരീക്ഷം ഒരുക്കിയിട്ടുണ്ടെന്ന് ആന വിദഗ്ധരായ ഡോ. ജെന്നിഫർ ഡി’അഗോസ്റ്റിനോയും മിസ്റ്റർ മൈക്കൽ മക്ലൂരും അറിയിച്ചു.

50 വയസ്സുള്ള ലൂസി, പ്രായവുമായി ബന്ധപ്പെട്ട ഓസ്റ്റിയോ ആർത്രൈറ്റിസ്, ക്രോണിക് സൈനസ് കൺജഷൻ, എപ്പിസോഡിക് ലോ ബ്ലഡ് പ്രോട്ടീൻ എന്നിവയുൾപ്പെടെ നിരവധി വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സ നൽകിയതിലൂടെ ലൂസി പൂർണ്ണ ആരോഗ്യവതിയായതായി എഡ്മിന്‍റൻ വാലി മൃഗശാല വക്താവ് പറയുന്നു. ലൂസിയുടെ ജീവിതകാലം മുഴുവൻ ഏറ്റവും മികച്ച പരിചരണം നൽകുമെന്നും വക്താവ് അറിയിച്ചു.
