ഹാലിഫാക്സ് : നോവസ്കോഷയിൽ ഇന്ന് പുറത്തുപോകാൻ ഒരുങ്ങുന്നവർ കൂടുതൽ ജാഗ്രത പാലിക്കുക. പ്രവിശ്യയിലേക്ക് മറ്റൊരു ശൈത്യകാലം കൂടി എത്തുന്നു. ഇന്ന് രാവിലെ മുതൽ അന്നാപൊളിസ്, കിങ്‌സ് കൗണ്ടികളിൽ ശക്തമായ മഞ്ഞുവീഴ്ച ആരംഭിച്ചു. യാർമൗത്ത് മുതൽ ആംഹെർസ്റ്റ് വരെ ഫ്രീസിങ് റെയിനും പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി.

ഹാന്‍റസ്, കോൾചെസ്റ്റർ, പിക്റ്റൗ, ആൻ്റിഗോണിഷ് കൗണ്ടികളിൽ ദിവസം മുഴുവൻ ശൈത്യകാല കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി ഫെഡറൽ ഏജൻസിയും പ്രത്യേക കാലാവസ്ഥാ പ്രസ്താവനയിൽ പറയുന്നു. പ്രതികൂല കാലാവസ്ഥ കനത്ത ഗതാഗതക്കുരുക്കിന് കാരണമായേക്കും. അതിനാൽ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കുകയോ യാത്ര പദ്ധതികൾ ക്രമീകരിക്കുകയോ വേണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.
