Thursday, March 19, 2026

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി: സ്റ്റുഡൻ്റ് വീസ നയങ്ങൾ കർശനമാക്കി ഓസ്‌ട്രേലിയ

കാൻബറ : ഇന്ത്യയുൾപ്പെടെ നാല് ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥി വീസയിൽ കർശന നിയന്ത്രണവുമായി ഓസ്‌ട്രേലിയ. ഇന്ത്യക്ക് പുറമെ നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളെയാണ് ഓസ്‌ട്രേലിയയുടെ ‘സിംപ്ലിഫൈഡ് സ്റ്റുഡൻ്റ് വീസ ഫ്രെയിംവർക്കിന്’(SSVF) കീഴിൽ പുതുതായി ‘ഹൈ-റിസ്‌ക്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ജനുവരി എട്ട് മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വന്നു. നേരത്തെ ഇടത്തരം അപകടസാധ്യതയുള്ള ‘എവിഡൻസ് ലെവൽ 2’ വിഭാഗത്തിലായിരുന്നു ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ പരിഗണിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ എവിഡൻസ് ലെവൽ 3 വിഭാഗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.

വിദ്യാർത്ഥി വീസ സംവിധാനത്തിൽ വർധിച്ചുവരുന്ന ക്രമക്കേടുകൾ തടയാനും സുതാര്യത ഉറപ്പാക്കാനുമാണ് ഇത്തരമൊരു നീക്കമെന്ന് ഓസ്‌ട്രേലിയൻ അധികൃതർ വ്യക്തമാക്കി. വീസ നടപടികളിലെ ദുരുപയോഗം തടയുന്നതിനൊപ്പം, പഠനത്തിനായി എത്തുന്ന യഥാർത്ഥ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും മികച്ച അനുഭവങ്ങളും ഉറപ്പാക്കാൻ ഈ കർശന പരിശോധനകൾ സഹായിക്കുമെന്ന് അധികൃതർ വിശദീകരിക്കുന്നു.

2025-ലെ കണക്കുകൾ പ്രകാരം ഓസ്‌ട്രേലിയയിലെ രാജ്യാന്തര വിദ്യാർത്ഥികളിൽ മൂന്നിലൊന്നും ഈ നാല് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ വീസ നടപടികളിൽ വലിയ തോതിലുള്ള കാലതാമസമുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, പഠനകാര്യത്തിൽ കൃത്യമായ ലക്ഷ്യബോധമുള്ള യഥാർത്ഥ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതായും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ഓസ്‌ട്രേലിയൻ സർക്കാർ അറിയിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!