Thursday, March 19, 2026

ന്യൂജഴ്സി സെൻ്റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവക മുൻ വികാരി ഫാ. റോയ് മാത്യു അന്തരിച്ചു

പി പി ചെറിയാൻ

ന്യൂജഴ്സി/തിരുവല്ല : മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ വൈദികനായ റവ. റോയ് മാത്യു (പാനിക്കന്‍റത്ത്) നിര്യാതനായി. ജനുവരി 13 ചൊവ്വാഴ്ചയായിരുന്നു അന്ത്യം. കനകപ്പാലം ജെറുസലേം മാർത്തോമ്മാ ഇടവകാംഗമാണ്. സഭയുടെ വിവിധ ഇടവകകളിൽ ശുശ്രൂഷ അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം 2013 മുതൽ 2016 വരെ ന്യൂജഴ്സിയിലെ സെൻ്റ് പീറ്റേഴ്സ് മാർത്തോമ്മാ ചർച്ചിലെ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റവ. റോയ് മാത്യുവിന്‍റെ വേർപാടിൽ മാർത്തോമ്മാ സഭയും സഭാ സെക്രട്ടറി റവ. എബി ടി. മാമ്മനും അനുശോചനം രേഖപ്പെടുത്തി. സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!