Thursday, March 19, 2026

25 സെന്റീമീറ്റർ മഞ്ഞുവീഴ്ച: തെക്കൻ ഒൻ്റാരിയോയിൽ യെല്ലോ അലർട്ട്

ടൊറൻ്റോ : വ്യാഴാഴ്ച ഗ്രേറ്റർ ടൊറൻ്റോയുടെയും തെക്കൻ ഒൻ്റാരിയോയുടെയും ചില ഭാഗങ്ങളിൽ 5 സെന്റീമീറ്റർ മുതൽ 25 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ടൊറൻ്റോ, മിസ്സിസാഗ, ബ്രാംപ്ടൺ, ഹാമിൽട്ടൺ, ഓഷവ, നയാഗ്ര ഫോൾസ് എന്നിവിടങ്ങളിൽ രാവിലെ മഞ്ഞുവീഴ്ചയും ഉച്ചകഴിഞ്ഞ് ശക്തമായ കാറ്റും വീശാൻ സാധ്യതയുമുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. ജിടിഎയിൽ 5 സെന്റീമീറ്റർ മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു.

മിസ്സിസാഗയിൽ മൈനസ് 9 ഡിഗ്രി സെൽഷ്യസ് ആയിരിക്കും താപനില. എന്നാൽ, രാവിലെ കാറ്റിനൊപ്പം തണുപ്പ് മൈനസ് 20 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും. ഉച്ചകഴിഞ്ഞ് മൈനസ് 14 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടാം. വ്യാഴാഴ്ച രാത്രിയിൽ കൂടുതൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും മിസ്സിസാഗയിൽ അർദ്ധരാത്രിയോടെ മണിക്കൂറിൽ 20 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. നഗരത്തിലെ രാത്രി താപനില മൈനസ് 12 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. എന്നാൽ, കാറ്റിനൊപ്പം മൈനസ് 19 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് അനുഭവപ്പെടാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!