മൺട്രിയോൾ : പ്രതികൂല കാലാവസ്ഥയെ തുടർന്ന് റീസോ എക്സ്പ്രസ് മെട്രോപൊളിറ്റൻ (REM) സർവീസ് ഇന്ന് രാവിലെ ആറു മണി മുതൽ നിർത്തിവച്ചു. ഡ്യൂക്സ്-മോണ്ടാഗ്നസിനും മക്ഗിൽ സ്റ്റേഷനുകൾക്കും ഇടയിലുള്ള സർവീസാണ് തടസ്സപ്പെട്ടിരിക്കുന്നത്.

ശക്തമായ മഞ്ഞുവീഴ്ചയാണ് സർവീസ് തടസ്സത്തിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സർവീസ് എപ്പോൾ പുനഃരാരംഭിക്കുമെന്ന് വ്യക്തമല്ല. REM സർവീസ് നിർത്തിവച്ചിരിക്കുന്നതിനാൽ യാത്രക്കാരെ സഹായിക്കുന്നതിനായി ബസ് സർവീസ് ഒരുക്കിയിട്ടുണ്ട്.
