Monday, February 9, 2026

സറേയിൽ വെടിയേറ്റ് ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു: അന്വേഷണം ആരംഭിച്ചു

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ സറേയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് കൊല്ലപ്പെട്ടു. സറേയിൽ താമസിക്കുന്ന 46 വയസ്സുള്ള ബൽജിന്ദർ “ബൈൻഡർ” സിങ് ഗാർച്ചയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 176 സ്ട്രീറ്റിലെ 3500 ബ്ലോക്കിലാണ് സംഭവം. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

വെടിവെപ്പിനെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ഗുരുതരാവസ്ഥയിൽ ബൽജിന്ദറിനെ “തെരുവിൽ കിടക്കുന്നതായി” കണ്ടെത്തി. ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. 40 സ്ട്രീറ്റിലെ 18900 ബ്ലോക്കിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ വാഹനത്തിന് വെടിവെപ്പുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ കൊലപാതകത്തിന് ബി.സി. ഗുണ്ടാ സംഘ സംഘർഷവുമായി ബന്ധമില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്‍റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം വക്താവ് സുഖി ദേശി അറിയിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭ്യമായവർ അന്വേഷണ ഉദ്യോഗസ്ഥരുമായി 1-877-551-4448 എന്ന നമ്പറിലോ ihitinfo@rcmp-grc.gc.ca ഇമെയിൽ വഴിയോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!