Monday, November 9, 2026

മുൻ ലിബറൽ കാബിനറ്റ് മന്ത്രി കിർസ്റ്റി ഡങ്കൻ അന്തരിച്ചു

ടൊറന്റോ: മുൻ ലിബറൽ ക്യാബിനറ്റ് മന്ത്രിയും ശാസ്ത്രജ്ഞയുമായ കിർസ്റ്റി ഡങ്കൻ അന്തരിച്ചു. 59 വയസ്സായിരുന്നു. ഏറെ നാളായി ക്യാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നു. 2008 മുതൽ 2025 വരെ എറ്റോബിക്കോ നോർത്ത് റൈഡിങ്ങിനെ പ്രതിനിധീകരിച്ച് അഞ്ച് തവണ തുടർച്ചയായി പാർലമെന്റ് അംഗമായി അവർ തിരഞ്ഞെടുക്കപ്പെട്ടു. 2023-ൽ ആരോഗ്യപരമായ കാരണങ്ങളാൽ അവധിയിൽ പ്രവേശിച്ചുവെങ്കിലും എംപി സ്ഥാനത്ത് തുടരുകയായിരുന്നു.

മുൻ കായികതാരാം കൂടിയായ കിർസ്റ്റി ഡങ്കൻ ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയിൽ ശാസ്ത്ര മന്ത്രിയായും ഭിന്നശേഷി ക്ഷേമ വകുപ്പ് മന്ത്രിയായും ഡെപ്യൂട്ടി ഹൗസ് ലീഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രിയ സുഹൃത്തിന്റെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ സോഷ്യൽ മീഡിയയിൽ കുറിച്ചു.

അസുഖബാധിതയായിരിക്കുമ്പോഴും കായിക മേഖലയിലെ ചൂഷണങ്ങൾക്കെതിരെ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് അവർ ശക്തമായി വാദിച്ചിരുന്നു.ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്, ടൊറന്റോ സിറ്റി കൗൺസിലർ ജോഷ് മാറ്റ്‌ലോ തുടങ്ങിയ പ്രമുഖർ കിർസ്റ്റി ഡങ്കന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!