Thursday, March 19, 2026

ബ്രാംപ്ടണിൽ ക്യൂബ് വാൻ ഇടിച്ച് യുവതി മരിച്ചു

ബ്രാംപ്ടൺ : നഗരത്തിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ആറു മണിയോടെ ക്വീൻ സ്ട്രീറ്റ് വെസ്റ്റ്-മക്ലൗലിൻ റോഡ് ഇന്‍റർസെക്ഷനിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ യുവതിയെ ക്യൂബ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

29 വയസ്സുള്ള യുവതിയെ ഗുരുതരാവസ്ഥയിൽ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. യുവതിയെ ഇടിച്ച ട്രക്ക് അപകടശേഷം നിർത്താതെ പോയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ട്രക്ക് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!