Tuesday, May 5, 2026

ലണ്ടൻ ഒൻ്റാരിയോ സ്വദേശി മലയാളി ട്രക്ക് ഡ്രൈവർ യുഎസിൽ അപകടത്തിൽ മരിച്ചു

ലണ്ടൻ ഒൻ്റാരിയോ : യുഎസിലുണ്ടായ വാഹനാപകടത്തിൽ ലണ്ടൻ ഒൻ്റാരിയോ സ്വദേശി മലയാളി ട്രക്ക് ഡ്രൈവർ മരിച്ചു. മിനസോടയിലെ വിൻഡം ടൗൺഷിപ്പിലുള്ള മോവർ കൗണ്ടിയിലുണ്ടായ അപകടത്തിൽ ട്രക്ക് ഡ്രൈവർ തിരുവല്ല കല്ലൂപ്പാറ സ്വദേശി അജീഷ് തോമസാണ് (45) മരിച്ചത്.

ഇന്‍റർസ്റ്റേറ്റ് 90-ൽ പുലർച്ചെ 1:20 ഓടെയാണ് അപകടമുണ്ടായത്. ഒൻ്റാരിയോ കിച്ചനറിൽ നിന്നുള്ള 41 വയസ്സുള്ള ഗെമേഷ് ജോസഫ് ഓടിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജെമീഷ് ജോസഫിന് സാരമായി പരുക്കേറ്റതായും ഇയാളെ റോച്ചസ്റ്ററിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. അതേസമയം വാഹനത്തിലുണ്ടായിരുന്ന അജീഷ് തോമസ് മരിച്ചതായി മോവർ കൗണ്ടി ഷെരീഫ് ഓഫീസ് സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!