Monday, February 16, 2026

കാലിഫോർണിയയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: ജാഗ്രതാ നിർദ്ദേശം

കാലിഫോർണിയ : വാരാന്ത്യം വരെ കാലിഫോർണിയയിലും സമീപ പ്രദേശങ്ങളിലും അതിശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്നും ഇത് പല മേഖലയിലും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാഷണൽ വെതർ സർവീസ് പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശമനുസരിച്ച് ടൊർണാഡോ നിരീക്ഷണത്തിലുള്ള പ്രദേശങ്ങളിൽ, മണിക്കൂറിൽ 70 മൈൽ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അമേരിക്കയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫ്ലോറിഡ പാൻഹാൻഡിലിന്‍റെ ചില പ്രദേശങ്ങൾ, ജോർജിയ, അലബാമ എന്നിവിടങ്ങളിലും അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ശനിയാഴ്ച കിഴക്കൻ ടെക്സസ് മുതൽ തെക്കൻ മിസിസിപ്പി വരെ ശക്തമായ കാറ്റ് വീശിയിരുന്നു. കൂടാതെ ഈ മേഖലയിൽ ശക്തമായ മഴയും പെയ്തിരുന്നു. സാൻ ഫ്രാൻസിസ്കോയുടെ തെക്കൻ മേഖല മുതൽ ലൊസാഞ്ചലസ് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!