Thursday, February 19, 2026

ഡാലസ് കെ.ഇ.സി.എഫിന്‍റെ ആഭിമുഖ്യത്തിൽ ലോക പ്രാർത്ഥനാ ദിനം മാർച്ച് 7-ന്

ഡാലസ് : കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഡാലസിന്‍റെ ആഭിമുഖ്യത്തിൽ 25-ാമത് ലോക പ്രാർത്ഥനാ ദിനവും സിൽവർ ജൂബിലി ആഘോഷങ്ങളും സംഘടിപ്പിക്കുന്നു. മാർച്ച് 7 ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടര വരെ കാരൾട്ടണിലുള്ള സെൻ്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യൻ കത്തീഡ്രലിലാണ് (2707 Dove Creek Ln, Carrollton, TX 75006) പ്രാർത്ഥനാ സംഗമം നടക്കുന്നത്.

“ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും” (മത്തായി 11:28) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ലൂയിസിയാന റെഡീംഡ് ക്രിസ്ത്യൻ ചർച്ച് ഓഫ് ഗോഡിലെ (RCCG) പ്രമുഖ പ്രഭാഷക അഡെറിൻസോയ് അലോംഗെ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ വംശങ്ങളിലും സംസ്കാരങ്ങളിലും പാരമ്പര്യങ്ങളിലും പെട്ട സ്ത്രീകളെ ഒരുമിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ലോക പ്രാർത്ഥനാ ദിനം ആചരിക്കുന്നത്. കെ.ഇ.സി.എഫ് പ്രസിഡൻ്റ് വെരി. റവ. രാജു ഡാനിയേൽ കോർ-എപ്പിസ്‌കോപ്പ, വൈസ് പ്രസിഡൻ്റ് റവ. ഫാ. ബേസിൽ എബ്രഹാം, കൺവീനർ ശ്രുതി ബാബു, ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ ഫീസ് ഒരാൾക്ക് 20 ഡോളർ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!