കാൽഗറി : നകിസ്ക സ്കീ റിസോർട്ടിലുണ്ടായ ഹിമപാതത്തിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:49 ഓടെയാണ് സംഭവം. ഹിമപാതത്തിൽ രണ്ട് സ്കീയർമാർ ഉൾപ്പെട്ടതായി ആർസിഎംപി അറിയിച്ചു.

ഒരു സ്കീയർ മഞ്ഞിൽ നിന്നും സ്വയം രക്ഷപ്പെട്ടു. എന്നാൽ, രണ്ടാമത്തെ സ്കീയറിനെ മഞ്ഞു മൂടിയതായി കണ്ടെത്തി. അടിയന്തര സംഘം സംഭവസ്ഥലത്ത് എത്തി രണ്ട് പേരെയും രക്ഷപ്പെടുത്തി. രണ്ടാമത്തെ സ്കീയറിനെ ഗുരുതരാവസ്ഥയിൽ കാൽഗറിയിലെ ആൽബർട്ട ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിച്ചതായി ഇഎംഎസ് അറിയിച്ചു. മറ്റേ സ്കീയർക്ക് പരുക്കേറ്റിട്ടില്ല.
