Sunday, March 1, 2026

ഇറാൻ ഇസ്രയേൽ സംഘർഷം; വിസ കാലാവധി നീട്ടാൻ ഇന്ത‍്യയിലെ വിദേശികൾ എഫ്.ആർ.ആർ ഓഫീസുമായി ബന്ധപ്പെ‌ടണം

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇന്ത്യയിലുള്ള വിദേശീയരോട് വിസ കാലാവധി നീട്ടുന്നതിനായി അടുത്തുള്ള ഫോറിൻ റീജിയനൽ രജിസ്ട്രേഷൻ ഓഫീസിൽ (എഫ്. ആർ.ആർ.ഒ) ബന്ധപ്പെടണമെന്ന് കേന്ദ്ര സർക്കാർ നിർദശം നൽകി. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ കാരണം മുൻകൂട്ടി നിശ്ചയിച്ച യാത്രകളിൽ മാറ്റം വരുത്തേണ്ടി വന്നവരും, വിസ നീട്ടുന്നതിനോ താമസം ക്രമപ്പെടുത്തുന്നതിനോ സഹായം ആവശ്യമുള്ളവരുമായ എല്ലാ വിദേശ പൗരന്മാരും അടുത്തുള്ള എഫ്.ആർ.ആർ.ഓഫീസുമായി ബന്ധപ്പെടണം. ആവശ്യമായ നടപടിക്രമങ്ങൾക്ക് ബന്ധപ്പെട്ട എഫ്.ആർ.ആർ.ഒ സഹായിക്കുന്നതാണ്’ നിർദേശത്തിൽ പറയുന്നു. വിശദവിവരങ്ങൾക്കായി https://boi.gov.in/എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഇറാനിലും പശ്ചിമേഷ‍്യയിലും ഏർപ്പെടുത്തിയ വ്യോമപാത നിയന്ത്രണത്തിൻറെ ഭാഗമായി ശനിയാഴ്ച ഇന്ത‍്യയിൽ നിന്നുള്ള 410 വിമാനങ്ങൾ റദ്ദാക്കിയിരുന്നു.

സംഘർഷം രൂക്ഷമായതിന് പിന്നാലെ ഞായറാഴ്ച 444 വിമാനങ്ങൾ കൂടി റദ്ദാക്കിയതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഡി.ജി.സി.എ എയർലൈനുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വിമാനകമ്പനികളുടെ ഏകോപനം, ടെർമിനലിലെ തിരക്ക് നിയന്ത്രണം, യാത്രക്കാർക്കുള്ള മികച്ച സേവനം എന്നിവക്ക് മേൽനോട്ടം വഹിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം കൂട്ടിചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!